കോളോട് കേരശ്രീ ക്ളസ്റ്റര്‍ രൂപവത്കരിച്ചു
ഇരിക്കൂര്‍ പഞ്ചായത്തില്‍ നാളികേര കൃഷി വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി നാലര ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനായി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി കോളോട് കേരശ്രീ ക്ളസ്റ്റര്‍ രൂപവത്കരിച്ചു. രോഗം വന്നതോ ഉല്‍പാദനം കുറയുകയോ ചെയ്ത മുറിച്ചുമാറ്റുന്ന 250 തെങ്ങുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.
വളം, കീടനാശിനി പ്രയോഗം, തടം തുറക്കല്‍ എന്നിവക്ക് തെങ്ങ് ഒന്നിന് 52 രൂപയും തെങ്ങ് മുറിച്ചുമാറ്റുന്നതിന് ഒന്നിന് 500 രൂപ പ്രകാരവും പമ്പുസെറ്റിന് വിലയുടെ 50 ശതമാനവും സബ്സിഡി നല്‍കും. രൂപവത്കരണ യോഗം കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. വികസന ചെയര്‍പേഴ്സന്‍ സി.ഹസീന, മെംബര്‍മാരായ എന്‍.വി. വാജിദ്, യു.കെ. ഇന്ദിര, മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഇ.പി. ഗോപാലന്‍, യു.കെ. മായന്‍ മാസ്റ്റര്‍, വി.വി. ഭാസ്കരന്‍, യു. ഉമര്‍, യു.കെ. ബാലന്‍, സി. നാരായണന്‍, കെ. ഫാത്തിമ, വി. ആയിഷ, ടി. ഗോവിന്ദന്‍, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ ഡോ. ടി.പി. ഷീബ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് കെ.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി. ഹസീന (ചെയ) മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേബിള്‍ കുഴി അപകടക്കെണിയാവുന്നു
ഇരിക്കൂര്‍: കണിയാര്‍വയല്‍-വയക്കര സ്റ്റോപ്പിന് മധ്യത്തിലുള്ള സ്വാമിമെട്ട റോഡരികിലെ ടെലിഫോണ്‍ കേബിള്‍ കുഴി അപകടക്കുഴിയാകുന്നു. തുടര്‍ച്ചയായ മഴയില്‍ വെള്ളം കെട്ടിക്കിടന്നതോടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. സംസ്ഥാനപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടത്തില്‍ ചാടുന്നത്. കഴിഞ്ഞദിവസം ബസിന് സൈഡ് കൊടുത്ത ലോഡുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ മുന്‍ഭാഗം കുഴിയില്‍ താഴ്ന്നു. തുടര്‍ന്ന് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. കേബിള്‍ കുഴികളും ജപ്പാന്‍ പൈപ്പ് കുഴികളുമുള്ള ഇവിടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും അയല്‍ജില്ലകളഇല്‍ നിന്നും വരുന്ന ലോറികളാണ് അപകടത്തില്‍ പെടുന്നത്.
പുഴയോരഭിത്തി നിര്‍മിക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി
ഇരിക്കൂര്‍: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ തുമ്പേനിപ്പുഴയിലേക്ക് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് ഒരുവയസ് പൂര്‍ത്തിയായി. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് സ്വദേശിയും തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയുമായ പള്ളിപ്പാത്ത് ഇര്‍ഫാനാണ് കാര്‍മറിഞ്ഞ് പുഴയില്‍ വീണ് മരണപ്പെട്ടത്. സംസ്ഥാനപാതയുടെ ഏറ്റവും അരിക് ചേര്‍ന്നാണ് ഇവിടെ പുഴയൊഴുകുന്നത്. മെക്കാഡം ടാര്‍ ചെയ്ത ഉപരിതലം മിനുക്കിയ റോഡില്‍ അപകടകരമായ ഒട്ടേറെ വളവുകളുണ്ട്. കാലവര്‍ഷത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ റോഡിനൊപ്പം വെള്ളം നിറയുന്ന ഇവിടെയുള്ള അപകടഭീഷണി മനസ്സിലാക്കുന്നതിന് ഒരു സൂചനാ ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. രാപ്പകല്‍ ഭേദമില്ലാതെ അന്യസംസ്ഥാന വാഹനങ്ങളടക്കം പലപ്പോഴും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.

ഇര്‍ഫാന്റെ വിയോഗത്തിന് കാരണമായ അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹവും കാറും പുഴയില്‍ നിന്ന് കൊച്ചിയില്‍ നിന്നെത്തിയ നാവികസേനയുടെ സഹായത്തോടെ കണ്ടെടുത്തത്. അപകടസ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും ആവശ്യപ്പെട്ടതനുസരിച്ച് പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരുവിധ നടപടികളും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഭീകരമായ അപകടം നടന്നിട്ടും അപായ മുന്നറിയിപ്പ് നല്‍കുന്ന ഒരു സൂചനാബോര്‍ഡ് പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നത് വിചിത്രമാണ്.
No comments:
Post a Comment